test del 5 copy of del 3

കൊട്ടിയൂർ ചുരത്തിൽ നാല് മണിക്കൂർ വരെ നീളുന്ന ഗതാഗതക്കുരുക്ക്; ഉത്സവകാലത്ത് പ്രശ്നം രൂക്ഷമാകും


പാൽച്ചുരം ∙ വീതി കുറവും വാഹന ബാഹുല്യവുംകൊണ്ട് പൊറുതിമുട്ടുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലെ ചുരത്തിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് പതിവാകുന്നു. കുരുക്കിൽപെട്ട് വലയുന്നത് വയനാട്ടിൽനിന്ന് കണ്ണൂരിലേക്കും കണ്ണൂരിൽനിന്ന് വയനാട്ടിലേക്കും ജോലിക്കായി പ്രതിദിനം യാത്ര ചെയ്യുന്നവരും ആശുപത്രികളിലേക്ക് പോകുന്ന രോഗികളും വിദ്യാർഥികളുമടക്കമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാ ദിവസവും അരമണിക്കൂർ മുതൽ 4 മണിക്കൂർ വരെ നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ചില ദിവസങ്ങളിൽ കുരുക്കഴിച്ചു വരുമ്പോൾ അതിലും കൂടുതൽ മണിക്കൂറുകൾ എടുക്കും. ബസ്, ഭാരം കയറ്റിയ ലോറികൾ എന്നിവയടക്കമുള്ള വാഹനങ്ങൾ കയറ്റം കയറി വരുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻപോലും സാധിക്കാത്ത സ്ഥിതിയാണ്. കടന്നുപോകാനുള്ള വഴിയെ സംബന്ധിച്ച് ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കങ്ങളും ഉണ്ടാകുന്നുണ്ട്.ഭാരം കയറ്റിയ വാഹനങ്ങൾ ചുരം കയറുമ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപെടുന്നതും ഗതാഗതക്കുരുക്കിന് കാരണമാണ്. വിമാനത്താവള റോഡിന്റെ ഭാഗമായി ഈ റോഡിപ്പോൾ റോഡ് ഫണ്ട് ബോർഡിനു കീഴിലാണുള്ളത്. റോഡിന്റെ നവീകരണത്തിനായി 40 കോടിയിൽ അധികം രൂപ ഫണ്ട് അനുവദിച്ചിട്ടുള്ളതുമാണ്. കൊട്ടിയൂർ ഉത്സവകാലം എത്താറായ സാഹചര്യത്തിലും റോഡിന്റെ വികസന കാര്യത്തിൽ തീരുമാനങ്ങൾ ഉണ്ടാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു.


Source link

Back to top button