test del 4 copy of del 3
ജീവിതവെയിലിൽ സ്വയം തണലൊരുക്കി സൂര്യ; പഠനത്തിന് പണം കണ്ടെത്താൻ കുപ്പിവെള്ള വിൽപനയുമായി യുവാവ്

തിരുവനന്തപുരം ∙ പൊള്ളുന്ന വെയിലിൽ കയ്യിൽ െവള്ളക്കുപ്പികളുമായി ഓരോ ബസിലും കയറിയിറങ്ങി യാത്രക്കാർക്കു വെള്ളം വിൽക്കുന്ന തിരക്കിലാണു സൂര്യ (23). തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നാഗർകോവിൽ ബസുകളിലാണു സൂര്യ വെള്ളം വിൽക്കുന്നത്. പാർട്ട് ടൈമായി ബിബിഎ പഠിക്കുന്ന സൂര്യ, 5 വർഷം മുൻപാണു നഗരത്തിലെത്തിയത്. പല ജോലികളും ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി ജോലിയിൽ മടുപ്പുതോന്നിയതോടെയാണു 2 മാസം മുൻപു വെള്ളം വിൽപന ആരംഭിച്ചത്. 400 മുതൽ 500 രൂപ വരെ ഒരു ദിവസം ലഭിക്കും. ആദ്യം ജോലി തേടി ചെന്നൈയിലേക്ക്, അവിടെനിന്നു തിരുവനന്തപുരത്തേക്ക്. പഠിക്കണം എന്ന മോഹം കൈവിടാതെ ബിബിഎയ്ക്ക് ചേർന്നു. ജോലി ചെയ്തു ലഭിക്കുന്ന പണത്തിൽ നിന്ന് താമസത്തിനും ഭക്ഷണത്തിനുമുള്ള തുക കഴിച്ച് ബാക്കിയുള്ളത് മാസാവസാനം ശമ്പളമായി എടുക്കും. ഞാൻ തന്നെയാണു എനിക്ക് ശമ്പളം നൽകുന്നതെന്നു സൂര്യ ചിരിയോടെ പറയുന്നു. നഗരത്തിൽ ഒരു കട വാടകയ്ക്ക് എടുക്കണം. അതിനുള്ള പണം ചേർത്തു വയ്ക്കാനാണു ശ്രമം. ഒപ്പം പഠനം പൂർത്തിയാക്കണം. അതാണ് ലക്ഷ്യം. വേറെ ജോലി കിട്ടിയാൽ സ്വീകരിക്കില്ലെന്നാണു സൂര്യയുടെ മറുപടി.
Source link


