test del 3

ഈ യുദ്ധത്തിലൊന്നും കിം ജോങ് ഉൻ മിണ്ടാത്തതെന്ത്? ചോദ്യത്തിന് ഉത്തരം:’യോങ്‌ബിയോൺ’; ഞെട്ടിക്കുന്ന വിവരങ്ങൾ!


ഉത്തരകൊറിയ തങ്ങളുടെ ആണവായുധ ശേഖരം അതിവേഗം വർദ്ധിപ്പിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ആണവ ഏജൻസി റിപ്പോർട്ട്. സിയോളിൽ നടന്ന കൂടിക്കാഴ്ചയിൽ ഐഎഉഎ മേധാവി റാഫേൽ ഗ്രോസിയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. മുൻപ് പ്രവർത്തനരഹിതമെന്ന് കരുതിയിരുന്ന കേന്ദ്രങ്ങൾ വീണ്ടും സജീവമാക്കിയതിലൂടെ വലിയൊരു യുദ്ധസന്നാഹമാണ് പ്യോങ്‌യാങ് ഒരുക്കുന്നതെന്നാണ് വിലയിരുത്തൽ.പുതിയൊരു സമ്പുഷ്ടീകരണ കേന്ദ്രം കൂടി പണികഴിപ്പിച്ചു. നിലവിൽ ഏകദേശം 50ഓളം ആണവ പോർമുനകൾ കിം ജോങ് ഉന്നിന്റെ കൈവശമുണ്ടെന്നാണ് ഏകദേശ കണക്ക്.കിം ജോങ് ഉൻ ഇപ്പോൾ പുലർത്തുന്ന തന്ത്രപരമായ മൗനം ലോകം ഗൗരവത്തോടെയാണ് കാണുന്നത്. തങ്ങൾ ഒരിക്കലും ആണവായുധങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഉത്തരകൊറിയ ആവർത്തിച്ചു പ്രഖ്യാപിച്ചുകഴിഞ്ഞു. റഷ്യ, യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ വ്ലാഡിമിർ പുടിനുമായി കൈകോർത്ത കിം, റഷ്യയിലേക്ക് സൈന്യത്തെയും ആയുധങ്ങളെയും അയക്കുന്നതിലൂടെ പകരമായി അത്യാധുനിക മിസൈൽ സാങ്കേതികവിദ്യയാണ് ലക്ഷ്യമിടുന്നത്. ഈ സൈനിക സഖ്യം കിമ്മിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.


Source link

Back to top button