test del 3
നിതിൻ രാജിന്റെ മരണം: ഡോ. റാമിന്റെയും ഡോ. സംഗീത നമ്പ്യാരുടെയും ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

തലശ്ശേരി∙ കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് 22ലേക്ക് മാറ്റിയത്. പ്രതികളായ ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർ ഇന്നലെയാണ് ഇടക്കാല ജാമ്യഹർജി നൽകിയത്. ഡോ. എം.കെ. റാമിനെ പുറത്താക്കുന്നതുവരെ ക്ലാസ് ബഹിഷ്കരിച്ച് സമരം തുടരുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചു. രക്ഷിതാക്കളും റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇന്നലെ വൈകിട്ടോടെ ഡോ. എം.കെ റാമിനെ കോളജിൽനിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചു.
Source link


