test del 4 copy of del 3

സിബിഎസ്ഇ പത്ത്: ഗ്രേഡ് ഉൾപ്പെടുത്തുക ‌രണ്ടാംപരീക്ഷയ്ക്ക് ശേഷം


ന്യൂഡൽഹി ∙ സിബിഎസ്ഇ 10–ാം ക്ലാസിന്റെ മേയിൽ നടക്കുന്ന രണ്ടാം ബോർഡ് പരീക്ഷാഫലവും പ്രസിദ്ധീകരിച്ച ശേഷമാകും വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിനൊപ്പം ഗ്രേഡും ഉൾപ്പെടുത്തുക. കഴിഞ്ഞദിവസത്തെ ഫലത്തിൽ മാർക്കു മാത്രമാണുള്ളത്. ഗ്രേഡ് ഉൾപ്പെടുത്താത്തത് ആശയക്കുഴപ്പം ഉണ്ടാക്കി. നിശ്ചിത മാർക്കിന്റെ അടിസ്ഥാനത്തിലല്ല സിബിഎസ്ഇയിൽ ഗ്രേഡിങ്. ഏറ്റവും മുന്നിലെത്തുന്ന എട്ടിലൊന്നു പേർക്ക് എ1 ഗ്രേഡ്, തുടർന്നുള്ള എട്ടിലൊന്നു വിദ്യാർഥികൾക്ക് എ2 ഗ്രേഡ് എന്നിങ്ങനെ ആനുപാതിക ഗ്രേഡിങ് രീതിയാണ്. രണ്ടാമത്തെ പരീക്ഷയിൽ സ്കോർ മാറാമെന്നതിനാലാണ് ഇപ്പോൾ ഗ്രേഡ് നിശ്ചയിക്കാത്തത്.രണ്ടാം ബോർഡ് പരീക്ഷ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം ∙ രണ്ടാംബോർഡ് പരീക്ഷയ്ക്കുള്ള റജിസ്ട്രേഷന് 20 വരെ അവസരമുണ്ട്. പിഴയോടു കൂടി 21, 22 തീയതികളിൽ റജിസ്റ്റർ ചെയ്യാം. ∙ ആദ്യ ബോർഡ് പരീക്ഷയെഴുതിയ ആർക്കും രണ്ടാമത്തെ പരീക്ഷയും എഴുതാം. ∙ ആദ്യ പരീക്ഷയുടെ റജിസ്ട്രേഷൻ സമയത്തു രണ്ടാമത്തെ പരീക്ഷയ്ക്കു താത്പര്യം അറിയിച്ചിരുന്നവർക്ക് ഇപ്പോൾ പിന്മാറുന്നതിനും തടസ്സമില്ല. ∙ എല്ലാ വിഷയങ്ങളിലും വിജയിച്ചവരാണെങ്കിൽ സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ഭാഷ എന്നിവയിൽ ഏതെങ്കിലും 3 വിഷയത്തിലെ മാർക്ക് ഇംപ്രൂവ് ചെയ്യാൻ രണ്ടാമത്തെ പരീക്ഷ എഴുതാം.∙ ഇന്റേണൽ അസസ്മെന്റ് മാർക്കിൽ മാറ്റമുണ്ടാകില്ല. ആദ്യത്തെ പരീക്ഷയിൽ നൽകിയതു തന്നെയാകും രണ്ടാമത്തേതിലും ഉൾപ്പെടുത്തുക. ∙ 2 പരീക്ഷയും എഴുതിയാൽ ഇവയിലെ ഉയർന്ന മാർക്കാകും പരിഗണിക്കുക. ∙ ഉത്തരക്കടലാസിന്റെ പകർപ്പ് എടുക്കൽ, പരിശോധന, പുനർമൂല്യനിർണയം എന്നിവയെല്ലാം 2 പരീക്ഷകൾക്കും ശേഷമുണ്ടാകും.    


Source link

Back to top button