ഒറ്റചാർജിൽ 500 കിലോമീറ്റർ റേഞ്ച്, വാങ്ങിക്കുന്നവർക്ക് വൻ ഓഫറുകൾ; വിപണി കീഴടക്കാൻ പുതിയ ഇലക്ട്രിക് ഭീമൻ എത്തുന്നു

വിയറ്റ്‌നാമിലെ ഇലക്ട്രിക് വാഹന ഭീമനായ വിൻഫാസ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇലക്ട്രിക് എംപിവി മോഡലായ VF MPV 7 ആണ് അവതരിപ്പിച്ചത്. ഇന്നോവ, കിയ കാരെൻസ് ഉൾപ്പെടെ നിലവിലുള്ള മോഡലുകൾക്ക് കനത്തവെല്ലുവിളിയാകും പുതിയ മോഡൽ എന്നാണ് വാഹന നിരീക്ഷകർ കണക്കാക്കുന്നത്. ബോക്സി ഡിസൈനാണ് ഈ സെവൻ സീറ്ററിന്റെ ‘ഗ്ലാമർ’ ശരിക്കും വെളിപ്പെടുത്തുന്നത്. എൽ ഇ ഡി പൊജക്ടർ ഹെഡ് ലാമ്പും സ്ലിം ഒഎൽഇഡി ലൈറ്റ് ബാറുകളും അതിന് മാറ്റുകൂട്ടുന്നു. 19 ഇഞ്ച് എയ്‌റോ ഡൈനാമിക് അലാേയ് വീലുകളും പിൻഭാഗത്തെ കണക്റ്റഡ് എൽ ഇ ഡി ടെയിൽ ലാമ്പുകളും സൗന്ദര്യത്തിനൊപ്പം കരുത്തും നൽകുന്നുണ്ട്. ബ്ലാക്ക് ആൻഡ് ബ്രൗൺ, ഓൾ ബ്ലാക്ക് തീമുകളാണ് ക്യാബിൻ, ലതർ സീറ്റുകൾ മികച്ച സുഖം നൽകുന്നു. തൈ സപ്പോർട്ടും അപാരം. 10.1ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മികച്ചതാണ്. ഇൻസ്റ്റുമെന്റേഷനും ക്ലൈമറ്റ് കൺട്രാേളും ടച്ച് സ്ക്രീനിലൂടെ നിയന്ത്രിക്കാം.
Source link


