CINEMA
സൈജുവും ശ്രീനാഥ് ഭാസിയും അൽത്താഫും ഒരുമിക്കുന്നു

ചിത്രീകരണം അടുത്ത മാസം സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പും , ശ്രീനാഥ് ഭാസിയും അൽത്താഫ് സലിമും പ്രധാന വേഷത്തിൽ എത്തുന്നു. ഏറെ ചർച്ച ചെയ്യപ്പെടുകയും വിജയം നേടുകയും ചെയ്ത കനകരാജ്യത്തിനുശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രം തികച്ചും റിയലിസ്റ്റിക്കും ത്രില്ലർ ഗണത്തിൽപ്പെടുന്നതുമാണ് . ശ്രീനാഥ് ഭാസി നായകനായി നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്ത ആസാദി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സാഗർ ഹരിയാണ്. സാധാരണ മനുഷ്യന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ട വിഷയമാണ് പുതിയ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. വിജയരാഘവൻ, ജീൻ പോൾ ലാൽ . സുധീഷ്, സുധി കോപ്പ, ഉണ്ണി ലാലു തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. എസ് . എൻ.തോട്ട്സിന്റെ ബാനറിൽ പ്രദീപ് മഞ്ജുവാണ് നിർമ്മാണം . പൂജാവേളയിൽ സൈജു കുറുപ്പ് ആദ്യ ദീപം തെളിച്ചു. നിർമ്മാതാവ് പ്രദീപ് മഞ്ജു സ്വിച്ചോൺ നിർവഹിച്ചു . ബേബി തൻവി പ്രദീപ് ഫസ്റ്റ് ക്ലാപ്പും നൽകി. മികച്ച വിജയം നേടുന്ന മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് . ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി . സംഗീതം- സെയ്ത് മുഹമ്മദ്, എഡിറ്റിംഗ് – ഷഫീഖ്. പ്രൊഡക്ഷൻ കൺട്രോളർ – ആന്റണി ഏലൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -നിധീഷ് . അസോസിയേറ്റ് ഡയറക്ടേഴ്സ് .- ടി.ജി. രാജേഷ്, അഖിൽ കഴക്കൂട്ടം . മേയ് മധ്യത്തിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. തിരുവനന്തപുരം ആണ് മറ്റൊരു ലൊക്കേഷൻ. പി.ആർ. ഒ വാഴൂർ ജോസ്
Source link


