test del 4 copy of del 3

ഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടു, വനിതാ പൊലീസുകാർ മഫ്തിയിലെത്തി; ടിസിഎസിലെ പരാതിയിൽ അന്വേഷണം


മുംബൈ ∙ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ ഉയർന്നതോടെ നാസിക് ഓഫിസിലെ ജീവനക്കാരോടു വീട്ടിലിരുന്നുള്ള ജോലി (വർക് ഫ്രം ഹോം) മതിയെന്ന് ടിസിഎസ് നിർദേശിച്ചു. ടീം ലീഡർമാരായ 6 പുരുഷന്മാരും പീഡന പരാതി അവഗണിച്ച വനിതാ ഓപ്പറേഷൻസ് മാനേജരും അറസ്റ്റിലായതിനു പിന്നാലെ കമ്പനിക്കെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു.ആദ്യ പരാതിക്കു പിന്നാലെ വനിതാ ഡിസിപിയുടെ നേതൃത്വത്തിൽ വനിതാ പൊലീസുകാരെ മഫ്തിയിൽ ടിസിഎസ് ഓഫിസിലേക്ക് അയച്ചു. അവർ ജീവനക്കാർക്കു ധൈര്യം നൽകിയതോടെയാണു കൂടുതൽ പേർ പരാതിപ്പെടാൻ മുന്നോട്ടു വന്നതെന്നും കമ്മിഷണർ വെളിപ്പെടുത്തി. തങ്ങൾക്കു മക്കളില്ലെന്ന് അറിയുന്ന സീനിയർ ഉദ്യോഗസ്ഥർ ഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടെന്നു വരെ ഒരാളുടെ പരാതിയിലുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണു വനിതാ ജീവനക്കാരിയുടെ പരാതി.


Source link

Back to top button