test del 3
ഹൃദയത്തിൽ മങ്ങാത്ത ഓർമകളുമായി ആലിൻ; ഒന്നാം പിറന്നാളായിരുന്നു ഇന്നലെ

മല്ലപ്പള്ളി ∙ മരണത്തെ തോൽപിച്ച ആലിനിന്റെ പുഞ്ചിരിക്കുതാഴെ വാടാത്ത ഓർമകളുമായി ഇന്നലെയും നിറയെ റോസാദളങ്ങളായിരുന്നു. പത്തുമാസത്തെ ജീവിതത്തിനിടയിൽ നാലുപേർക്കു പുതുജീവൻ നൽകി ലോകം വിട്ടുപോയ കുഞ്ഞുമാലാഖ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ ഒന്നാം പിറന്നാളായിരുന്നു ഇന്നലെ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിനിന്റെ ഓർമകൾ, പിറന്നാൾ ആഘോഷങ്ങൾക്കു സാക്ഷിയാകേണ്ട നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ കുടുംബാംഗങ്ങൾ ഹൃദയത്തോടു ചേർത്തുവച്ചു.കഴിഞ്ഞ ഫെബ്രുവരി 5ന് എംസി റോഡിലെ ചിങ്ങവനം പള്ളം ബോർമ കവലയ്ക്കു സമീപത്തുവച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ആലിൻ 13ന് ആണ് മരിക്കുന്നത്. ബന്ധുവിന്റെ ഡോക്ടറേറ്റ് ലഭിക്കുന്ന ചടങ്ങിൽ പങ്കെടുത്തശേഷം തിരുവല്ലയിലുള്ള ബന്ധുവിന്റെ കുഞ്ഞിനെ കാണുന്നതിനായി ഷെറിൻ, പിതാവ് ജോൺ, അമ്മ ജെസി എന്നിവർക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം. മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ ഇരുവൃക്കകളും കരളും ഹൃദയ വാൽവുകളും നേത്രപടലങ്ങളും ദാനം ചെയ്തിരുന്നു.
Source link


