test del 3
കുട്ടിക്കാനത്ത് വി.ഡി.സതീശന്റെ ട്രെക്കിങ്; കാടുകയറി ‘വനവാസം’ ചർച്ച

പീരുമേട് ∙ തിരക്കുകളിൽനിന്ന് അവധിയെടുത്തു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടത്തിയ ‘വനവാസം’ രാഷ്ട്രീയ കൗതുകമായി. 13ന് ആണു സതീശൻ കുടുംബത്തിനൊപ്പം കുട്ടിക്കാനത്തെത്തിയത്. പീരുമേട്ടിലെ തണുപ്പുള്ള കാലാവസ്ഥ ആസ്വദിച്ചും മൊട്ടക്കുന്നുകളിലും പുൽമേടുകളിലും ട്രെക്കിങ് നടത്തിയുമായിരുന്നു ‘അവധിക്കാലം.’ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഓർഡിനേറ്റർ താരാ ടോജോ അലക്സ് വിഡിയോയും ചിത്രങ്ങളും പുറത്തുവിട്ടതോടെയാണു വിവരം കേരളം അറിഞ്ഞത്. ‘വനത്തിലാണ്…. വനവാസത്തിലല്ല’ എന്ന അടിക്കുറിപ്പോടെയുള്ള വിഡിയോ അതോടെ ചർച്ചയായി.പാർട്ടി നേതാക്കളെയും മാധ്യമങ്ങളെയുമൊന്നും അറിയിക്കാതെ പൂർണമായും കുടുംബത്തോടൊപ്പമുള്ള യാത്രയായിരുന്നു സതീശന്റേത്. സതീശൻ, ഭാര്യ ലക്ഷ്മിപ്രിയ, മകൾ എസ്.ഉണ്ണിമായ, ബാല്യകാല സുഹൃത്ത് രഞ്ജിത്ത് തമ്പി, അദ്ദേഹത്തിന്റെ ഭാര്യ സുമ ജോർജ് എന്നിവർ 13നു രാവിലെയാണു കുട്ടിക്കാനം കാറ്റാടി റിസോർട്സിൽ എത്തിയത്. പിറ്റേദിവസം രാവിലെ മലനിരകളിലുടെ ട്രെക്കിങ്. അന്ന് ഉച്ചകഴിഞ്ഞാണു മടങ്ങിയത്.
Source link


