test del 3

മാനത്തെ ‘വിഷുക്കണി’ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക്; കാഴ്ച വിസ്മയവുമായി ഗ്രഹസംഗമം


പത്തനംതിട്ട ∙ വിഷുപ്പുലരിയിൽ കിഴക്കൻ മാനത്ത് ചക്രവാളത്തിനോട് വളരെയടുത്തായി മനോഹരമായൊരു ‘ആകാശവിഷുക്കണി’ കാണാം. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഇനിയുള്ള ഒരാഴ്ചക്കാലം ഈ ഗ്രഹസംഗമം വാനകുതുകികൾക്ക് ഒരാവേശമായിരിക്കുമെന്ന് അമച്വർ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേർത്ത ചന്ദ്രക്കലയുടെ തൊട്ടു താഴെ ബുധൻ (Mercury), ചൊവ്വ (Mars), ശനി (Saturn) എന്നീ ഗ്രഹങ്ങൾ അതിമനോഹരമായി അണിനിരക്കും. ബുധനാഴ്ച പുലർച്ചെയും വളരെ നേർത്ത ചന്ദ്രക്കലയുടെ ഒരു ഭാഗത്തായി ഈ മൂന്ന് ഗ്രഹങ്ങളെയും കാണാം.


Source link

Back to top button