test del 5 copy of del 3
കോഴിക്കോട് ഒളവണ്ണ ടോൾ പ്ലാസ ഒരു പ്രശ്നമാണ്: അവധി ദിവസങ്ങളിൽ വൈകിട്ട് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

പന്തീരാങ്കാവ് ∙ പാലം നിർമാണത്തിനുള്ള ക്രമീകരണവും ഫാസ്റ്റാഗിലെ അപാകതകളും അവധി ദിവസങ്ങളിൽ വൈകിട്ട് ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ഞായറാഴ്ച രാത്രി അറപ്പുഴ പാലത്തിനു സമീപം ഗതാഗതക്കുരുക്കു രൂക്ഷമായിരുന്നു. ദേശീയപാത വെങ്ങളം – രാമനാട്ടുകര റീച്ചിൽ അറപ്പുഴ, മാമ്പുഴ പുതിയ പാലങ്ങളുടെ നിർമാണവും പഴയ പാലങ്ങളുമായി യോജിപ്പിക്കുന്ന ജോലിയും നടക്കുന്നതിനാൽ, ഈ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ട്. ഈ ഭാഗങ്ങളിൽ വാഹനങ്ങൾ ഒറ്റവരിയിലാണു കടത്തി വിടുന്നത്. വെങ്ങളത്തു നിന്നു രാമനാട്ടുകരയിലേക്കുള്ള, ദേശീയപാതയുടെ കിഴക്കു വശത്താണു 2 പാലങ്ങളിലും നിയന്ത്രണമുള്ളത്. 3 വരിയിൽ വരുന്ന വാഹനങ്ങൾ ഒറ്റ വരിയിലേക്കു പൊടുന്നനെ മാറേണ്ടി വരുന്നതാണു കുരുക്കിനു പ്രധാന കാരണം.ഫാസ്റ്റാഗ് കുരുക്ക് മാറാതെ ടോൾ പ്ലാസ ഒളവണ്ണ ടോൾ പ്ലാസയിൽ ഫാസ്റ്റാഗ് റീഡിങ്ങിലെ പ്രശ്നങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ല. ടോൾ പ്ലാസയിലെ ഓട്ടമാറ്റിക് സ്കാനറുകൾ, വാഹനങ്ങളിലെ ഫാസ്റ്റാഗ് തിരിച്ചറിയാതെ പോകുന്നത് ആവർത്തിക്കുന്നുണ്ട്. ഫാസ്റ്റാഗ് വഴി പണം ഈടാക്കാൻ ജീവനക്കാർ മാന്വൽ സ്കാനറുകൾ ഉപയോഗിക്കുന്നത് ഈ മാസം 10 മുതൽ നിർത്തിയിരുന്നു. ആവശ്യത്തിനു തുക ബാക്കിയുള്ളവരുടെ ഫാസ്റ്റാഗ് പോലും റീഡ് ചെയ്യുന്നതിൽ തടസ്സം നേരിടുന്നുണ്ട്.ബൈക്ക് അപകടങ്ങളും കൂടുന്നു നിർമാണം നടക്കുന്ന കോരപ്പുഴ, പുറക്കാട്ടിരി പുതിയ പാലങ്ങളുടെ ഭാഗത്തും ഗതാഗത ക്രമീകരണമുണ്ട്. രാമനാട്ടുകര ഭാഗത്തേക്ക് ഒരു ലൈനിലൂടെ മാത്രമാണു വാഹനങ്ങൾ അനുവദിക്കുന്നത്. ഇവിടെ ഗതാഗതക്കുരുക്കില്ലെങ്കിലും വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അടുത്തിടെയുണ്ടായ ബൈക്ക് അപകടങ്ങളിൽ ഒരാൾ മരിച്ചു, 4 പേർക്കു പരുക്കേറ്റു. നിർമാണം പൂർത്തിയാക്കാതെ ദേശീയപാത തുറന്നതിനെ എം.കെ.രാഘവൻ എംപി അടക്കമുള്ള ജനപ്രതിനിധികളും വ്യാപാരി സംഘടനാ നേതാക്കളും നേരത്തെ തന്നെ വിമർശിച്ചിരുന്നു
Source link


