LATEST
‘പച്ചയ്‌ക്ക് മോശം പറയും, ഡബിൾ മീനിംഗ് തമാശകൾ മനസിലായാലും പ്രതികരിക്കാൻ പറ്റില്ല’; ദുരനുഭവം വെളിപ്പെടുത്തി സൗമ്യ സരിൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ താൻ പണ്ട് നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ഡോ. സൗമ്യ സരിൻ. സംഭവം കേട്ടപ്പോൾ ഞെട്ടലല്ല ഉണ്ടായതെന്ന് സൗമ്യ പറഞ്ഞു. ഫേസ്‌ബുക്ക് വീഡിയോയിലൂടെയായിരുന്നു സൗമ്യയുടെ പ്രതികരണം. ‘പുരോഗമിച്ചു എന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് ഇത് സംഭവിച്ചത്. ഞെട്ടലിനെക്കാൾ നാണക്കേടാണ് തോന്നിയത്. കേരളം ഒരു സ്വർഗമൊന്നും ആയിട്ടില്ല. മനസിൽ ജാതിയും മതവും കൊണ്ടുനടക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. പഠിക്കുന്ന കുട്ടിയോട് പോലും അത് കാണിക്കുന്നവരുണ്ട് എന്നുള്ളത് നാണക്കേടുണ്ടാക്കുന്നു. കറുത്തയാൾ, മെലിഞ്ഞയാൾ, തടിച്ചയാൾ എന്നൊക്കെ പറഞ്ഞ് കുട്ടികളെ ബോഡി ഷെയ്‌മിംഗ് ചെയ്യാൻ ഇവർക്ക് നാണക്കേട് തോന്നുന്നില്ലേ.
Source link


