test del 3

ഹോർമുസ് കടക്കാൻ ഇന്ത്യയ്ക്ക് ടോൾ കൊടുക്കണോ?; ഇറാന്റെ വിശദീകരണം


ന്യൂഡൽഹി∙ ഹോർമുസ് കടലിടുക്കിലൂടെ കടന്ന ഇന്ത്യൻ എണ്ണ–വാതക ടാങ്കറുകളിൽ നിന്ന് ടോൾ ഈടാക്കിയിട്ടില്ലെന്ന് ഇറാൻ. ഇറാനെതിരായ യുഎസ്–ഇസ്രയേൽ‍ സംയുക്ത ആക്രമണങ്ങൾക്കു പിന്നാലെ ഹോർമുസിൽ പ്രാബല്യത്തിൽ വന്ന ടോൾ നിരക്കുകൾ ഇന്ത്യയെ ബാധിച്ചിട്ടില്ലെന്നാണു ഇറാന്റെ വിശദീകരണം. ഇന്ത്യയുടെ അസംസ്‌കൃത എണ്ണയുടെയും എൽപിജി വിതരണത്തിന്റെയും പകുതിയോളം ഹോർമുസിലൂടെയാണു കടന്നുപോകുന്നത്. ഹോർമുസ് കടക്കാൻ ഇറാൻ ടോൾ ഈടാക്കുന്നതിനെ ആഗോള പിടിച്ചുപറിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചിരുന്നു. ഇറാന് പണം നൽകുന്ന കപ്പലുകളുടെ ഗതാഗതം തടയുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു.


Source link

Back to top button