LATEST
നിതിൻ രാജിന്റെ മരണം: കോളേജിൽ സംഘർഷം പ്രതിഷേധിച്ച് സംഘടനകൾ

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ അദ്ധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർത്ഥി സംഘടനകളടക്കം നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോളേജ് വിദ്യാർത്ഥികളും പ്രതിഷേധിച്ചു. എസ്.എഫ്.ഐ മാർച്ച് അക്രമാസക്തമായി. പൊലീസ് ബാരിക്കേഡ് മറികടന്ന് അകത്തുകടന്ന പ്രവർത്തകർ കോളേജിന് മുൻവശത്തെ കവാടത്തിന്റെ ഗ്ലാസും ക്യാമ്പസിലെ പൂച്ചട്ടികളും തകർത്തു. രാവിലെ ഒമ്പതോടെ എത്തിയ കെ.എസ്.യു പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ക്യാമ്പസിനകത്ത് കയറി. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പിന്നാലെയെത്തിയ എം.എസ്.എഫ് പ്രവർത്തകരെയും അറസ്റ്റു ചെയ്തു നീക്കി. ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐയും പ്രതിഷേധിച്ചു.
Source link


