test del 3

‘ലബനനിലെ ഹിസ്ബുല്ലയുടെ കോട്ട ഇല്ലാതാക്കും’; സൈനിക നീക്കം ശക്തമാക്കുമെന്ന് നെതന്യാഹു


ജറുസലം ∙ തെക്കൻ ലബനനിലെ ഹിസ്ബുല്ലയുടെ പ്രധാന കേന്ദ്രമായ ബിന്റ് ജ്ബെയ്‌ൽ ഇസ്രയേൽ സൈന്യം ഉടൻ കീഴടക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹിസ്ബുല്ലയ്ക്ക് നേരെ സൈനിക നീക്കം ശക്തമായി തുടരുമെന്നും അതേസമയം തന്നെ ലബനനുമായി സമാധാന ചർച്ചകൾ നടത്തുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കയും ഇസ്രയേലും ഒരേ ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച ആണവ പദാർഥങ്ങൾ നീക്കം ചെയ്യുക, ആണവ ശേഷി ഇല്ലാതാക്കുക, ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ചർച്ചകൾ ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും, വീണ്ടും യുദ്ധം ഉണ്ടായാൽ ഏത് സാഹചര്യത്തെയും നേരിടാൻ ഇസ്രയേൽ സജ്ജമാണെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.


Source link

Back to top button