CINEMA

‘നിരവധി തലമുറകൾ കേൾക്കുന്ന മനോഹര സംഗീതത്തിന്റെ ശബ്ദങ്ങളിൽ ഒന്നായി ഞാൻ മാറും’


അപാരമായ റേഞ്ചുളള ഗായിക എന്ന പേര് നൂറുശതമാനം യോജിച്ച വ്യക്തിയായിരുന്നു ആശ ഭോസ്ലെ എന്ന് നിസംശയം പറയാം. പോപ്, കാബറെ, റോക്ക്, ഡിസ്‌കോ, ക്ലാസിക്കൽ തുടങ്ങി എല്ലാത്തരം ഗാനങ്ങളും തനിക്ക് പുഷ്പംപോലെ വഴങ്ങുമെന്ന് അവർ പലകുറി തെളിയിച്ചു. സഹോദരി ലതാ മങ്കേഷ്‌കറിന് പിന്നാലെയാണ് ആശ പിന്നണി ഗാനരംഗത്തേക്കെത്തിയത്. എന്നാൽ സഹോദരിയുടെ മേൽവിലാസം കടമെടുക്കാതെ സ്വന്തം ശബ്ദംകൊണ്ട് തന്റേതായ സാമ്രാജ്യം അവർ വെട്ടിപ്പിടിച്ചു. ഷംഷാദ് ബീഗവും ഗീത റോയിയും ലതാ മങ്കേഷ്‌കറും അരങ്ങുവാണിരുന്ന കാലത്താണിതെന്ന് ഓർക്കണം. 1956ൽ ഒ പി.നയ്യാറിന്റെ സംഗീതസംവിധാനത്തിൻ സിഐഡി എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വൻ വഴിത്തിരിവായത്. ഈ സംഗീതജോഡി ചലച്ചിത്രലോകത്തിന് സമ്മാനിച്ച ഹിറ്റുകൾ നിരവധിയാണ്. പ്രമുഖരുടെ ചിത്രങ്ങളിലെല്ലാം പാടാൻ ആശയ്ക്ക് അവസരം ലഭിച്ചിരുന്നു. ആർ ഡി ബർമന്റെ കീഴിലാണ് ആശ ഒരു സമ്പൂർണ ഗായികയായി മാറിയത്.തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്‌ലെ- ബർമൻ കൂട്ടുകെട്ടിന് തുടക്കമിട്ടത്.തുടർന്ന് ആശ അദ്ദേഹത്തിന്റെ പ്രിയ ഗായികയായി. ആ കൂട്ടുകെട്ട് ഒടുവിൽ വിവാഹത്തിലെത്തുകയും ചെയ്തു.
1990കളിൽ ആശ പതിയെ സിനിമാ രംഗത്തുനിന്ന് പിൻവാങ്ങുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. എ ആർ റഹ്മാനാണ് സംഗീതലോകത്തേക്ക് അവരെ തിരിച്ചുകൊണ്ടുവന്നത്. ഗംഭീര തിരിച്ചുവരവായിരുന്നു ഇത്. 1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിൽ പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹി​റ്റുകളായി. തുടർന്ന് നിരവധി റഹ്മാൻ ചിത്രങ്ങളിൽ ആശ പാടി.അവയും വൻ ഹിറ്റുകളുമായി.


Source link

Back to top button