test del 3
മൂന്നാംഘട്ട പ്രചാരണത്തിനായി നരേന്ദ്ര മോദി കേരളത്തിൽ; രഞ്ജിത്ത് തിങ്കളാഴ്ചവരെ കസ്റ്റഡിയിൽ– പ്രധാനവാർത്തകൾ

മൂന്നാംഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തിയതും യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിെന എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചവരെ കസ്റ്റഡിയിൽ വിട്ടതുമാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്.നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭ സീറ്റുകൾ കുറയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഇടതുപക്ഷത്തെ മുന്നോട്ടു നയിക്കുന്ന അദൃശ്യമായ കരം വർഗീയതയുടേതാണെന്ന് രാഹുൽഗാന്ധി. എൽഡിഎഫും ബിജെപിയുമായി കേരളത്തിൽ അടുത്ത ബന്ധമുണ്ട്. ഇടതു നേതാക്കൾക്ക് ഇക്കാര്യം അറിയാം.
Source link


