test del 3

ക്രോസ് വോട്ടിങ് നടത്തിയത് സിപിഎം എന്ന് കേരള കോൺഗ്രസ് (എം)


കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടത്തിയത് സിപിഎം പ്രവർത്തകരെന്ന നിലപാടിൽ ഉറച്ച് കേരള കോൺഗ്രസ്(എം). അതേസമയം ഇതു സംബന്ധിച്ച് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയുടെ നിലപാട് തെറ്റിദ്ധരിക്കപ്പെട്ടതായും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും എൽഡിഎഫ് ജില്ലാ കൺവീനറുമായ ലോപ്പസ് മാത്യു പറഞ്ഞു.കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച നിയോജക മണ്ഡലങ്ങളിൽ സിപിഎം പ്രവർത്തകരുടെ ക്രോസ് വോട്ടിങ് ഉണ്ടായിട്ടില്ലെന്നാണു പ്രാഥമിക വിലയിരുത്തലിൽ മനസ്സിലാക്കുന്നത്. അതേസമയം ജില്ലയിൽ സിപിഎം, സിപിഐ സ്ഥാനാർഥികൾ മത്സരിച്ച പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിലെ സ്ഥിതിഗതികൾ ആഴത്തിൽ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശദമായ ചർച്ചകൾ 28നു ചേരുന്ന ജില്ലാ കമ്മിറ്റിയിൽ നടക്കും.


Source link

Back to top button