test del 5 copy of del 3

സ്റ്റേഷൻ ചുമതലയിൽ ഇൻസ്പെക്ടർ; പരിഷ്കാരം പരാജയമെന്ന് സമിതി


കൊല്ലം ∙ പൊലീസ് സ്റ്റേഷൻ ചുമതല ഇൻസ്പെക്ടർമാർക്കു നൽകിയതോടെ സ്റ്റേഷനുകളുടെ ഉൗർജവും നിഷ്പക്ഷതയും നഷ്ടപ്പെട്ടുവെന്ന് പൊലീസ് ഉന്നതതല സമിതി റിപ്പോർട്ട്. ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരുന്നപ്പോൾ പൊലീസിൽ നടത്തിയ ഇൗ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് മുൻ ഡിജിപി കെ.പത്മകുമാർ, ഐജി അനൂപ് കുരുവിള ജോൺ, ഡിഐജി എസ്.ഹരിശങ്കർ എന്നിവരെ അംഗങ്ങളാക്കി ഇടതുസർക്കാർതന്നെ നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ട്.സംസ്ഥാനത്താകെയുള്ള 484 പൊലീസ് സ്റ്റേഷനുകളിൽ 108 എണ്ണത്തിൽ ഇൻസ്പെക്ടർ സംവിധാനം നിലനിർത്താമെന്നാണു സമിതിയുടെ ശുപാർശ. ജില്ലാ ആസ്ഥാനത്തുള്ളവയും വിവിഐപി സന്ദർശനം, കേസുകളുടെ ബാഹുല്യം തുടങ്ങി 8 മാനദണ്ഡങ്ങൾ പ്രകാരം പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുത്തിയവയുമാണ് ഈ സ്റ്റേഷനുകൾ.


Source link

Back to top button