CINEMA

സമ്മാൻ കാപ്പിറ്റൽ ഏറ്റെടുത്ത് ഐ.എച്ച്‌.സി ഗ്രൂപ്പ്


8,850 കോടി രൂപയുടെ നിക്ഷേപംകൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ (എൻ.ബി.എഫ്.സി) സമ്മാൻ കാപ്പിറ്റലിനെ അബുദാബി ആസ്ഥാനമായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐ.എച്ച്.സി) ഏറ്റെടുത്തു. ആദ്യഘട്ടത്തിൽ 5,652 കോടി രൂപയുടെ നിക്ഷേപം നടത്തി. മുൻഗണനാ ഓഹരികൾ, വാറന്റുകൾ ഉൾപ്പെടെ 41.5 ശതമാനത്തിന്റെ ഓഹരി പങ്കാളിത്തമാണ് ഐ.എച്ച്‌.സി നേടിയത്. ഒന്നര വർഷത്തിനുള്ളിൽ 3,198 കോടി രൂപയുടെ നിക്ഷേപം നടത്തും. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ സമ്മാൻ കാപ്പിറ്റലിന്റെ 63.3 ശതമാനം ഓഹരികളും ഐ.എച്ച്‌.സി കരസ്ഥമാക്കും. ആഗോളതലത്തിൽ 22.4 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന, ഐ.എച്ച്‌.സിയുടെ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ ജുഡാൻ ഫിനാൻഷ്യലിന് കീഴിലാകും സമ്മാൻ കാപിറ്റൽ പ്രവർത്തിക്കുക. എല്ലാവിധ സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കുന്ന രാജ്യത്തെ മുൻനിര എൻ.ബി.എഫ്‌.സിയാകാനാണ് ലക്ഷ്യമെന്ന് സമ്മാൻ കാപ്പിറ്റൽ ലിമിറ്റഡ് ഡയറക്ടറും സി.ഇ.ഒയുമായ ഗഗൻ ബംഗ പറഞ്ഞു.


Source link

Back to top button