test del 3
എവിടെയാണ് മുജ്തബ ഖമനയി? ഇറാനിൽ ദുരൂഹത തുടരുന്നു, വെളിപ്പെടുത്തലുമായി റഷ്യ

പശ്ചിമേഷ്യ യുദ്ധത്തിന്റെ മുനമ്പിൽ നിൽക്കെ ഇറാന്റെ പുതിയ പരമാധികാര നേതാവ് മുജ്തബ ഖമനയിയെ സംബന്ധിച്ച ദുരൂഹതകൾ ചർച്ചയാകുന്നു. ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ പിതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുജ്തബ അധികാരമേറ്റത്. എന്നാൽ സ്ഥാനമേറ്റെടുത്ത് ഒരു മാസത്തിലേറെ പിന്നിട്ടിട്ടും ഇദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ് ചർച്ചകളുടെ കേന്ദ്രം.ഖമനയിയുടെ തിരോധാനത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ, ഇദ്ദേഹം ഇറാനിൽ തന്നെയുണ്ടെന്ന വെളിപ്പെടുത്തലുമായി റഷ്യൻ അംബാസഡർ രംഗത്തെത്തി. മുജ്തബ രാജ്യത്ത് തന്നെയുണ്ടെന്നും എന്നാൽ ചില ‘വ്യക്തമായ കാരണങ്ങളാൽ’ അദ്ദേഹം പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നുമാണ് വിശദീകരണം. റഷ്യൻ മാധ്യമമായ ആർടിവിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അധികാരമേറ്റ ശേഷം മുജ്തബ ഖമനയിയുടേതായി പുറത്തുവന്ന സന്ദേശങ്ങളെല്ലാം ലിഖിത രൂപത്തിലുള്ളവയായിരുന്നു. മാർച്ച് 12ലെ ആദ്യ പ്രസംഗവും മാർച്ച് 20ലെ നൗറൂസ് സന്ദേശവും ടെലിവിഷൻ അവതാരകർ വായിക്കുകയായിരുന്നു ചെയ്തത്. ഒടുവിൽ ഇറാഖിലെ ജനങ്ങൾക്കും മതനേതൃത്വത്തിനും നന്ദി പറഞ്ഞ് അദ്ദേഹം നൽകിയ സന്ദേശവും ഇതേ രീതിയിലാണ് പുറത്തുവന്നത്. ഇത് അദ്ദേഹം എവിടെയാണെന്ന ചോദ്യം സജീവമാക്കിയത്.
Source link


