test del 3
ബാങ്കിൽ പണമിടപാടുകൾക്കായെത്തി ബിഎസ്എൻഎൽ ജീവനക്കാരൻ; കടിച്ചു പരുക്കേൽപ്പിച്ച് തെരുവുനായ്ക്കൾ

ചിറയിൻകീഴ്: ബാങ്കിൽ പണമിടപാടുകൾക്കായെത്തിയ ബിഎസ്എൻഎൽ ജീവനക്കാരനെ തെരുവുനായ്ക്കളുടെ സംഘം കൂട്ടത്തോടെ അക്രമിക്കുകയും ഗുരുതരമായി കടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തു. ചിറയിൻകീഴ് കുളത്തിൻകര ശ്രീദേവിയിൽ റിജു (44) വിനാണു തെരുവുനായ്ക്കളുടെ കടിയേറ്റത്. ഇന്നലെ വൈകിട്ടു നാലു മണിയോടെയാണു സംഭവം.എസ്ബിഐ പരിസരത്തും ബാങ്കിനു മുൻവശത്തും തെരുവുനായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നതു ബാങ്കിലെത്തുന്നവർക്കു ഭീഷണി ഉയർത്തിയിട്ടു നാളുകളേറെയാവുന്നതായ പരാതി വ്യാപകമാണിവിടെ. ഇതുമായി ബന്ധപ്പെട്ടു ഒട്ടേറെത്തവണ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും എന്നാൽ നടപടി വൈകുന്നതായും നാട്ടുകാർ പറയുന്നു. സമീപത്തെ ഹോട്ടൽ വേസ്റ്റുകളും മറ്റും രാത്രികാലങ്ങളിൽ പാതയോരങ്ങളിലും സമീപത്തെ ഓടകളിലും നിക്ഷേപിക്കുന്നതാണു തെരുവു നായ്ക്കൾ കൂടുതലായി ബാങ്കിനു സമീപ പ്രദേശങ്ങളിൽ തമ്പടിക്കുന്നതിനു വഴിയൊരുക്കുന്നതെന്ന ആക്ഷേപവും ശക്തമാണിവിടെ.
Source link


