മുഖ്യമന്ത്രിക്കും 5 മന്ത്രിമാർക്കും ഓഫീസ് നോർത്ത് ബ്ളോക്കിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ളോക്കിൽ ഇത്തവണ മുഖ്യമന്ത്രിയുൾപ്പെടെ 6 മന്ത്രിമാരുടെ ഓഫീസുകൾ. മുഖ്യമന്ത്രി വി.ഡി.സതീശന് നോർത്ത് ബ്ളോക്കിലെ മൂന്നാം നിലയിലെ 141 -ാം നമ്പർ മുറിയിലാണ് ഓഫീസ്. മുൻ മുഖ്യമന്ത്രിമാരും ഈ ഓഫീസാണ് ഉപയോഗിച്ചിരുന്നത്.പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നോർത്ത് ബ്ളോക്കിലെ മൂന്നാം നിലയിലുള്ള 149-ാം നമ്പർ മുറിയും, കെ.മുരളീധരന് രണ്ടാം നിലയിലെ 140-ാം നമ്പർ മുറിയും, രമേശ് ചെന്നിത്തലയ്ക്ക് രണ്ടാം നിലയിലെ 131(എൻ 200)-ാം നമ്പർ മുറിയും മോൻസ് ജോസഫിന് ഒന്നാം നിലയിലെ 110(എൻ 100) നമ്പർ മുറിയും ഷിബു ബേബിജോണിന് ഒന്നാം നിലയിലെ 129-ാം നമ്പർ മുറിയുമാണ് ഓഫീസായി അനുവദിച്ചിട്ടുള്ളത്. സണ്ണി ജോസഫിന് നോർത്ത് സാൻവിച്ച് ബ്ളോക്കിലെ മൂന്നാം നിലയിലെ 216-ാം നമ്പർ മുറിയും അനൂപ് ജേക്കബിന് രണ്ടാം നിലയിലെ 208-ാം നമ്പർ മുറിയും, സി.പി.ജോണിന് മെയിൻ ബ്ളോക്കിലെ ഒന്നാം നിലയിൽ 358-ാം നമ്പർ മുറിയും, എ.പി.അനിൽകുമാറിന് ഒന്നാം നിലയിലെ 387-ാം നമ്പർ മുറിയുമാണ് ഓഫീസ്.ടി.സിദ്ദിഖിന് സൗത്ത് ബ്ളോക്കിലെ രണ്ടാം നിലയിലെ എസ്.എസ്.-306(പഴയ 644) നമ്പർ മുറിയും കെ.എ തുളസിക്ക് മൂന്നാം നിലയിലെ എസ്-301( പഴയ 647)-ാം നമ്പർ മുറിയുമാണ് ഓഫീസ്.ബാക്കിയുള്ള എല്ലാ മന്ത്രിമാർക്കും സെക്രട്ടേറിയറ്റ് അനക്സ്-1, അനക്സ്-2 എന്നിവിടങ്ങളിലാണ് ഓഫീസുകൾ സജ്ജീകരിച്ചിട്ടുള്ളത്. റോജി എം. ജോണിന്
Source link
NEWS


