test del 1
‘വിവാഹബന്ധത്തിലെ ലൈംഗിക ബന്ധം മാനഭംഗമല്ല’; യുവതിയുടെ പരാതി തള്ളി ഹൈക്കോടതി

ഭോപ്പാൽ: ഭർത്താവിനെതിരെയുള്ള ലൈംഗിക പീഡനപരാതിയിൽ യുവതിയുടെ എഫ്.ഐ.ആർ ഭാഗികമായി റദ്ദാക്കി മദ്ധ്യപ്രദേശ് ഹൈക്കോടതി.
വിവാഹബന്ധത്തിലെ ലൈംഗിക പ്രവൃത്തികൾ മാനഭംഗമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് മിലിന്ദ് രമേഷ് പഡ്കെയുടെ ഉത്തരവിൽ പറയുന്നു.
ഭിന്ദ് സ്വദേശിക്കെതിരെ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിച്ചുവെന്ന ആരോപണം നിലനിൽക്കില്ല. ആരോപണങ്ങൾ മുഖവിലയ്ക്കെടുത്താൽ പോലും, അവ ദാമ്പത്യവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ ഐ.പി.സി സെക്ഷൻ 377 പ്രകാരം കുറ്റകൃത്യമല്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റു പരാതികളിൽ തെളിവുകളുണ്ടെന്നും വിചാരണ വേളയിൽ പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
Source link


