പൂക്കളുടെ സൗന്ദര്യം നിറയുന്ന തൃഷയുടെ ചെന്നൈയിലെ 10 കോടിയുടെ വീട്

തെന്നിന്ത്യൻ താരസുന്ദരി തൃഷ കൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രമായ കറുപ്പ് സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ്. സൂര്യ നായകനായി ചിത്രത്തിന്റെ ബി.ടി.എസ് വിശേഷങ്ങൾ തൃഷ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളുമാണ് നടി പങ്കുവച്ചത് . മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്നു കൂടി. എല്ലാം ദൈവഹിതം എന്നാണ് താരം പോസ്റ്റിനൊപ്പം കുറിച്ചത് .
തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടുള്ള തൃഷയുടെ പോസ്റ്റും നേരത്തെ ശ്രദ്ധേ നേടിയിരുന്നു. ചെന്നൈയിലെ വീട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം അന്ന് പങ്കുവച്ചത്. മണ്ണിന്റെ നിറം നിറഞ്ഞ വീടിനെ ശ്രദേധയമാക്കുന്നത് അവിടുത്തെ ഷോപീസുകളും പുഷ്പാലങ്കാരങ്ങളുമാണ്. റിപ്പോർട്ടുകൾ അനുസരിച്ച് 10 കോടി രൂപ വിലമതിക്കുന്നതാണ് ചെന്നൈയിലെ ഈ വീട് .
ഓറഞ്ച്, ബീജ്, തവിട്ട്, മ്യൂട്ടഡ് ഗോൾഡ് തുടങ്ങിയ മണ്ണിന്റെ ഷേഡുകളുടെ ഒരു നിര തൃഷയുടെ വീട്ടിൽ കാണാം. സോഫകൾക്ക് റെഡ് ബ്രിക്കിന്റെ നിറമാണ്. നിറങ്ങൾ എങ്ങനെ പരിസ്ഥിതി സൗഹൃദമായി ഒരുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം വീടിനുള്ളിൽ കാണാം. പൂക്കളോടുള്ള താരത്തിന്റെ ഇഷ്ടവും വീടിന്റെ ഇന്റീരിയറിൽ പ്രകടമാണ്. പൂക്കൾ കേവലം അലങ്കാരം എന്നതിലുപരി തന്റെ വീട്ടിലെ അവിഭാജ്യ ഘടകമായി മാറ്റുന്നു. ലിവിംഗ് സ്പേസ് മനോഹരമാക്കുന്നത് അവിടുത്തെ പെയിന്റിംഗുകളാണ്. ഇത് ഇന്റീരിയറിന് വ്യതിരിക്തവും സ്റ്റൈലിഷുമായ ഒരു സ്വഭാവം നൽകുന്നു. തൃഷയുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ ഇന്റീരിയറിൽ പ്രകടമാണ്. തന്റെ വസ്ത്രങ്ങളും ആഡംബര ബാഗുകളും സൂക്ഷിക്കുന്നതിന് വിശാലമായ വാർഡ്രോബും ( വാക്ക് ഇൻ ക്ലോസറ്റ് ) ഇവിടെ ഒരുക്കിയിട്ടുണ്ട്.
വൃത്തിയുള്ളതും ചിട്ടയുള്ളതുമായ ഇന്റീരിയറുകൾ, ഊഷ്മളമായ ലൈറ്റിംഗ് എന്നിവയെല്ലാം വീടിന് മനോഹാരിത നൽകുന്ന ഘടകങ്ങളാണ്. എല്ലാത്തിനും ഉപരി മിനിമലിസത്തിലാണ് യഥാർത്ഥ ആഡംബരം കണ്ടെത്താൻ കഴിയുക എന്നതിന്റെ തെളിവാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ എന്നും കാണാം,
Source link


