LATEST

മഡുറോയെ കോടതിയിൽ ഹാജരാക്കി


വാഷിംഗ്ടൺ: ജയിലിൽ കഴിയുന്ന വെനസ്വേല മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കി. ജനുവരിയിൽ യു.എസിന്റെ പിടിയിലായ ശേഷം രണ്ടാം തവണയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. ഇവർക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും നിയമനടപടികൾക്കുള്ള ചെലവുകൾ വഹിക്കാൻ വെനസ്വേല സർക്കാരിനെ അനുവദിക്കണമെന്നും അഭിഭാഷകൻ ഉന്നയിച്ചു. കേസ് റദ്ദാക്കില്ലെന്ന് പറഞ്ഞ കോടതി, ചെലവുകളുടെ കാര്യത്തിൽ യു.എസ് സർക്കാരിന്റെ നിലപാട് തേടി. അടുത്ത വാദത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനുവരിയിൽ കാരക്കാസിൽ വ്യോമാക്രമണം നടത്തി മഡുറോയേയും സിലിയയേയും പിടികൂടിയ യു.എസ്,​ ഇരുവർക്കുമെതിരെ മയക്കുമരുന്ന് ഭീകരത, കൊക്കെയ്ൻ കടത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തുകയായിരുന്നു. ഇരുവരും കുറ്റങ്ങൾ നിഷേധിച്ചിരുന്നു. മഡുറോയുടെ വിചാരണ ആരംഭിക്കാൻ മാസങ്ങളോളമോ ഒരു വർഷത്തിലേറെയോ വേണ്ടിവരും.


Source link

Back to top button