കൊച്ചിയിൽ ഭാരത് എക് സാത്ത് വാക്കത്തൺ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐ.എച്ച്.സി.എൽ), പാഥ്യ എന്ന തങ്ങളുടെ പാരിസ്ഥിതിക, സാമൂഹിക ഉദ്യമത്തിന്റെ ആഭിമുഖ്യത്തിൽ ഭാരത് ഏക് സാത്ത് വാക്കത്തണിന്റെ കൊച്ചി പതിപ്പ് സംഘടിപ്പിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം റീജിയണൽ ഡയറക്ടർ വെങ്കിടേശൻ ദത്താരേയൻ, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉൾപ്പെടെയുള്ളവർ ഫ്ളാഗ് ഓഫ് ചെയ്തു.
ഉത്തരവാദിത്ത ടൂറിസത്തോടുള്ള പ്രതിബദ്ധത മുൻ നിറുത്തിയാണ് ഭാരത് ഏക് സാത്ത് വാക്കത്തൺ സംഘടിപ്പിച്ചത്. എറണാകുളം മറൈൻ ഡ്രൈവിലുള്ള ഐ.എച്ച്.സി.എൽ ഹോട്ടലായ വിവാന്ത കേന്ദ്രീകരിച്ചാണ് വാക്കത്തൺ നടന്നത്.
കൊച്ചിയിലെ താജ് മലബാർ റിസോർട്ട് ആൻഡ് സ്പാ, താജ് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്, താജ് കുമരകം റിസോർട്ട് ആൻഡ് സ്പാ, വിവാന്ത എറണാകുളം, വിവാന്ത കൊച്ചി, വിവാന്ത ആലുവ, ജിഞ്ചർ കൊച്ചി, ജിഞ്ചർ കളമശ്ശേരി, കൊച്ചിയിലെ അമാ സ്റ്റേസ് ആൻഡ് ട്രെയിൽസ് തുടങ്ങിയ ഹോട്ടലുകളിൽ നിന്നുള്ളവർ പങ്കെടുത്തു.
Source link



