വീണ്ടും തുറക്കുമ്പോള്‍ സാധാരണ ഹോട്ടലുകളില്‍ കച്ചവടം കൂടും; കാരണം ഇങ്ങനെ

തിരുവനന്തപുരം: എല്‍പിജി പ്രതിസന്ധി രണ്ടാം ആഴ്ചയും പിന്നിടുമ്പോള്‍ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞ് തന്നെ കിടക്കുകയാണ്. ചെറുകിട, ഇടത്തരം ഹോട്ടലുകളെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. തുറന്ന് പ്രവര്‍ത്തിക്കുന്ന മുന്തിയ ഹോട്ടലുകളിലാകട്ടെ മെനുവില്‍ നിന്ന് പല സാധനങ്ങളും ഔട്ടായിട്ടുണ്ട്. പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നേരിട്ടെത്തി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത്. മെനുവില്‍ ഉള്ളത് എന്തൊക്കെയെന്ന് അറിയാത്തത് തന്നെയാണ് കാരണം. അതുകൊണ്ട് തന്നെ പലരും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളെയാണ് ആശ്രയിക്കുന്നത്.എന്നാല്‍ ആവശ്യക്കാര്‍ കൂടിയതോടെ പ്ലാറ്റ്ഫോം ഫീസ് വര്‍ദ്ധിപ്പിക്കുകയാണ് പ്രമുഖ കമ്പനികളായ സൊമാറ്റോയും സ്വിഗ്ഗിയും ചെയ്തത്. യുദ്ധകാലം മുന്‍നിര്‍ത്തി സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് 14.90 രൂപയായി ഉയര്‍ത്തിയതിന് പിന്നാലെ സ്വിഗ്ഗിയും തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തി. 17.58 രൂപയായാണ് സ്വിഗ്ഗി തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തിയത്. 14.99 രൂപയില്‍ നിന്നാണ് സ്വിഗ്ഗി 17.58 രൂപയിലേക്ക് പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തിയത്.ഫീസ് വര്‍ദ്ധനവിനെതിരെ വ്യാപക വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ഹോട്ടലുകള്‍ ഭൂരിഭാഗവും അടഞ്ഞ് കിടക്കുന്നത് കൊണ്ട് തന്നെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് ബിസിനസ് കൂടുതലുള്ളപ്പോള്‍ ആ സാഹചര്യം നോക്കി കൊള്ളലാഭം കൊയ്യുകയാണെന്നാണ് വിമര്‍ശനം. ഇങ്ങനെ പോയാല്‍ ഹോട്ടലുകള്‍ വീണ്ടും പഴയത്പോലെ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ആളുകള്‍ നേരിട്ട് ഹോട്ടലുകളിലേക്ക് പോകുമെന്നാണ് ഉയരുന്ന അഭിപ്രായം.
Source link


