NEWS

ഉഭയകക്ഷി ചർച്ച പരാജയം; അപമാനത്തിന്റെ പ്രശ്‌നമില്ലെന്ന് ബിനോയ് വിശ്വം, വഴങ്ങേണ്ടെന്ന് സിപിഎം


തിരുവനന്തപുരം∙ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഎം-സിപിഐ പോര് മുറുകുന്നു. ഇക്കാര്യത്തില്‍ രണ്ടു പാര്‍ട്ടികളും ഇന്നു നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ച വിജയിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അപമാനത്തിന്റെ പ്രശ്‌നമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുന്നണി നന്നായി മുന്നോട്ടു പോകുന്നതിനും അതിന്റെ പുരോഗതിക്കും ഞങ്ങള്‍ തയാറാണ്. സിപഎമ്മും അതിനു തയാറാകണം. പദവിയുടെ പ്രശ്‌നമല്ല ഉള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ വാക്കിനും അര്‍ഥമുണ്ട്. ഇടതുപക്ഷത്തിന്റെയും ജനാധിപത്യത്തിന്റെയും മുന്നണിയാണത്. ആ അര്‍ഥം ഉള്‍ക്കൊള്ളാന്‍ സിപിഐക്കു കഴിയും. സിപിഎമ്മിനും അതിനു കഴിയണമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, സിപിഐയുടെ സമ്മര്‍ദത്തിനു വഴങ്ങേണ്ടെന്നാണ് സിപിഎം തീരുമാനം. പ്രതിപക്ഷനേതാവും ഉപനേതാവും സിപിഎമ്മില്‍നിന്ന് എന്നതാണു പതിവെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയത്. തര്‍ക്കത്തെത്തുടര്‍ന്ന് സംയുക്ത നിയമസഭാകക്ഷിയോഗം വിളിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ് എല്‍ഡിഎഫ്. പതിവു കാര്യപരിപാടിയിലേക്ക് നിയമസഭ കടന്ന ഇന്നലെ സിപിഎം നിയമസഭാകക്ഷി യോഗം മാത്രമാണ് ചേര്‍ന്നത്. ആവശ്യം അംഗീകരിക്കാതെ എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നാണ് സിപിഎമ്മിനെ സിപിഐ രേഖാമൂലം അറിയിച്ചിരിക്കുന്നത്.


Source link

Back to top button