LATEST
പത്രികാ സമർപ്പണം കഴിഞ്ഞു: 676 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിച്ചു. 676 സ്ഥാനാർത്ഥികളാണ് ആകെ പത്രിക നൽകിയത്. ഇന്നലെ 335 സ്ഥാനാർത്ഥികൾ പത്രിക നൽകി. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. 26 വരെ പത്രിക പിൻവലിക്കാം. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷം യഥാർത്ഥ മത്സര ചിത്രം തെളിയും. പുതുതായി അപേക്ഷിച്ചവരെക്കൂടി ഉൾപ്പെടുത്തിയുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. 2.72 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.
Source link



