LATEST

20 മിനിട്ടിൽ ചുവരെഴുതും , ചുവർബോട്ടാണ് താരം


തിരുവനന്തപുരം / കൊച്ചി: 20 മിനിട്ടിൽ ചുവരെഴുത്ത് പൂർത്തിയാക്കി ‘ചുവർ ബോട്ട്” തിരഞ്ഞെടുപ്പ് പ്രചാരണ കളം നിറയുന്നു. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കായാണ് പരീക്ഷണാടിസ്ഥാനത്തിൽ കൊടുന്തിരപ്പുള്ളിയിൽ ചുവർബോട്ട് ചുമരെഴുതിയത് വൈറലാണ്.എഴുതേണ്ട ഡിസൈൻ കമ്പ്യൂട്ടറിൽ സെറ്റ് ചെയ്ത് കോഡുകളാക്കി മാറ്റും. നിറങ്ങൾ മൂന്ന് അറകളിലായി നിറയ്ക്കും. തുടന്ന് ചുവരിനു മുന്നിലിട്ട റെയിലിലൂടെ യന്ത്രം തനിയെ നീങ്ങി സ്‌പ്രേ പ്രിന്റിംഗ് ചെയ്യും. ന്യൂമറിക്കൽ കൺട്രോൾ സാങ്കേിക വിദ്യയിലാണ് പ്രവർത്തനം. വാക്കുകളുടെയും വരകളുടെയും ചിത്രങ്ങളുടെയും എണ്ണമനുസരിച്ചാകും ചുവരെഴുതി തീർക്കാനുള്ള സമയം. രണ്ടുമുതൽ മൂന്നുമീറ്റർ വരെ നീളമുള്ള ചുമരിൽ 20 മിനിറ്റുകൊണ്ട് എഴുത്ത് പൂർത്തിയാക്കും. ടെക്നീഷ്യനും ഡിസൈനറുമടക്കം രണ്ട് ജീവനക്കാരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. ചുവരെഴുതാൻ പോകുന്ന വാഹനത്തിൽ ജനറേറ്റർ, കംപ്രസർ തുടങ്ങിയ സംവിധാനങ്ങളുമുണ്ടാകും.


Source link

Related Articles

Back to top button