LATEST
പ്രതികൂല സാഹചര്യത്തിലും കുതിച്ച് കോഴി വില

വേനൽച്ചൂടിൽ ഉത്പാദനം ഇടിയുന്നുകൊച്ചി: പാചവാതക പ്രതിസന്ധി മുതൽ പക്ഷിപ്പനി വരെയുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു. ഇന്നലെ ചില്ലറ വിപണിയിൽ കിലോഗ്രാമിന് 165-175 രൂപയായിരുന്നു വില. വരും ദിവസങ്ങളിൽ വില വീണ്ടും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.വേനൽചൂട് തുടർന്നാൽ ഈസ്റ്റർ സീസണിൽ ഇറച്ചിക്കോഴിക്ക് ക്ഷാമം രൂക്ഷമായേക്കും. ഈസ്റ്റർ കോഴികൾ നിലവിൽ പകുതിവളർച്ചയിലാണ്. ഒരു കോഴിക്ക് ദിവസം അരലിറ്റർ ശുദ്ധജലം വേണം. പല വൻകിട ഫാമുകളിലും ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നില്ല. കനത്തചൂട് അതിജീവിക്കാനാവാതെ കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചാകുന്നുമുണ്ട്. കേരളത്തിൽ വിൽക്കുന്ന ഇറച്ചിക്കോഴികളിൽ 60ശതമാനവും ആഭ്യന്തരമായി വളർത്തുന്നതാണ്.
Source link



