LATEST

‘മിസൈൽ സർപ്രൈസ് ഉടൻ…’ നെതന്യാഹുവിനെ പരിഹസിച്ചു, ഇറാൻ സൈനിക വക്താവിനെ വധിച്ചു


ടെഹ്റാൻ: ‘ഇസ്രയേലിനെ ലക്ഷ്യം വച്ച് ഇറാന്റെ മിസൈൽ സർപ്രൈസ് ഉടനെത്തും.” ഇറാൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനിയുടെ വാക്കുകൾ. പിന്നാലെ ലോകം കേട്ടതാകട്ടെ, നൈനിയുടെ മരണവാർത്ത. ഇന്നലെ പുലർച്ചെ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് നൈനി (68) കൊല്ലപ്പെട്ടത്. റെവല്യൂഷണറി ഗാർഡിന്റെ പാരാമിലിട്ടറി വിഭാഗമായ ബാസിജിന്റെ ഇന്റലിജൻസ് മേധാവി ജനറൽ ഇസ്മയിൽ അഹ്‌മ്മദിയും കൊല്ലപ്പെട്ടെന്നാണ് വിവരം. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നിർമ്മാണ ശേഷി തകർത്തെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയെ നൈനി ദേശീയ ടി.വി ചാനലിലൂടെ പരിഹസിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു ആക്രമണം. ട്രംപ് ധൈര്യമുണ്ടെങ്കിൽ പേർഷ്യൻ ഉൾക്കടലിൽ അമേരിക്കൻ കപ്പലുകളെ വിന്യസിച്ചു നോക്കാനും നൈനി വെല്ലുവിളിച്ചിരുന്നു.


Source link

Related Articles

Back to top button