യുവേഫ ചാമ്പ്യൻസ് ലീഗ് ഏഴഴകോടെ ബാഴ്സ ക്വാർട്ടറിൽ

ലിവർപൂൾ,ബയേൺ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകളും ക്വാർട്ടറിൽബാഴ്സലോണ / ലിവർപൂൾ : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ തകർപ്പൻ വിജയം നേടി മുൻ ചാമ്പ്യന്മാരായ ബാഴ്സലണോയും ലിവർപൂളും ബയേൺ മ്യൂണിക്കും മുൻ റണ്ണേഴ്സ് അപ്പായ സ്പാനിഷ് ക്ളബ് അത്ലറ്റിക്കോ മാഡ്രിഡും.ആറാം മിനിട്ടിൽ റഫീഞ്ഞയിലൂടെയാണ് ബാഴ്സ ഗോളടി തുടങ്ങിയത്. അന്തോണി എലോംഗ 15-ാം മിനിട്ടിൽ തിരിച്ചടിച്ചെങ്കിലും 18-ാം മിനിട്ടിൽ ബെണാൽ ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. 28-ാം മിനിട്ടിൽ എലാംഗ കളിവീണ്ടും സമനിലയിലാക്കി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ യമാൽ പെനാൽറ്റിയിലൂടെ നേടിയ ഗോളിന് ബാഴ്സ 3-2ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ നാലുഗോളുകൾ കൂടി വലയിലെത്തിച്ച് ബാഴ്സ ന്യൂകാസിലിനെ തരിപ്പണമാക്കി. 51-ാം മിനിട്ടിൽ ഫെമിൻ ലോപ്പസും 56,61 മിനിട്ടുകളിൽ ലെവാൻഡോവ്സ്കിയും 72-ാം മിനിട്ടിൽ റഫീഞ്ഞയുമാണ് വലകുലുക്കിയത്. 8-3 എന്ന ആകെ ഗോൾ മാർജിനിലാണ് ബാഴ്സയുടെ ക്വാർട്ടർ പ്രവേശനം.
Source link



