NEWS

ഇനി പ്രവർത്തകസമിതി അംഗം; സിദ്ധരാമയ്യയ്ക്ക് പുതിയ പദവി, മകൻ മന്ത്രിയാകും


ന്യൂഡൽഹി ∙ കർണാടക മുഖ്യമന്ത്രിപദം ഒഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. ഇന്നലെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ട് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഡി.െക.ശിവകുമാറിനൊപ്പം മലയാളികളായ കെ.ജെ.ജോർജ്, യു.ടി.ഖാദർ എന്നിവരും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ.യതീന്ദ്രയും മന്ത്രിമാരാകും. ആദ്യഘട്ടത്തിൽ 12 മന്ത്രിമാരുണ്ടാകുമെന്നാണു സൂചന.മുഖ്യമന്ത്രി വി.ഡി.സതീശൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. രാജ്യസഭ, നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പുകൾക്കു ശേഷമായിരിക്കും രണ്ടാം ഘട്ട മന്ത്രിസഭാ വികസനം. ജി.പരമേശ്വര, മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ തുടങ്ങിയവർ ഉപമുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിച്ചിട്ടുണ്ട്.


Source link

Back to top button