LATEST
‘നയൻതാരയെ വേണം’വിവാദ പരാമർശവുമായി അണ്ണാ ഡി.എം.കെ നേതാവ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജനസമ്പർക്ക പരിപാടിയെ പരിഹസിക്കുന്നതിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി അണ്ണാ ഡി.എം.കെ നേതാവും രാജ്യസഭാ എം.പിയുമായ സി.വി. ഷൺമുഖം. ‘നിങ്ങളുടെ സ്വപ്നം ഞങ്ങളോടു പറയൂ” എന്ന പരിപാടിയെ പരിഹസിക്കാൻ സൂപ്പർ താരം നയൻതാരയെ ഉൾപ്പെടുത്തിയായിരുന്നു പരാമർശം.ഷൺമുഖത്തിന്റേത് പരിഷ്കൃത സമൂഹത്തിനുനിരക്കാത്ത പ്രസ്താവനയാണെന്ന് ഡി.എം.കെ വക്താവ് ഡോ. സയദ് ഹഫീസുല്ല പറഞ്ഞു. സർക്കാർ നയങ്ങളെ വിമർശിക്കാം, എന്നാൽ സ്ത്രീകളെ അശ്ലീലമായി അധിക്ഷേപിക്കരുത്.
Source link



