LATEST
ആശ്വാസ മുന്നേറ്റം കാത്ത് ഓഹരികൾ

മികച്ച നിക്ഷേപ അവസരമെന്ന് വിദഗ്ദ്ധർകൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിൽ രണ്ടാഴ്ചയ്ക്കിടെ തകർന്നടിഞ്ഞ ഇന്ത്യൻ ഓഹരി വിപണിക്ക് ആഭ്യന്തര നിക്ഷേപകരുടെ പിന്തുണ കരുത്തായേക്കും. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 103 ഡോളറിന് മുകളിലെത്തിയതാണ് പ്രധാന വെല്ലുവിളി. എന്നാൽ വാരാന്ത്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയുടെ രണ്ട് എൽ.പി.ജി കപ്പലുകൾ കടത്തിവിടാൻ ഇറാൻ അനുമതി നൽകിയതാണ് നിക്ഷേപകർക്ക് പ്രതീക്ഷ പകരുന്നത്. ഇതോടെ രാജ്യത്തെ ഇന്ധന പ്രതിസന്ധി ഒഴിയുമെന്ന് വിലയിരുത്തുന്നു. വിദേശ ഫണ്ടുകൾ വൻതോതിൽ പിന്മാറുന്നതിനിടെയിലും ആഭ്യന്തര നിക്ഷേപകർ വിപണിയിൽ സജീവമാണ്. കഴിഞ്ഞ മാസം എസ്.ഐ.പി, മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ പണമൊഴുക്കിൽ കാര്യമായ ഇടിവുണ്ടായില്ല.
Source link



