LATEST
കൊല്ലൂർ ക്ഷേത്ര ദർശനം നടത്തി സതീശൻ
കാസർകോട്: വോട്ടെണ്ണുന്നതിന് മുമ്പ് കൊല്ലൂർ ശ്രീ മൂകാംബികദേവി ക്ഷേത്ര ദർശനം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെള്ളിയാഴ്ച രാവിലെ മംഗളൂരു എയർപോർട്ടിലെത്തിയ സതീശൻ കാർമാർഗമാണ് കൊല്ലൂരിലേക്ക് പോയത്. ദർശനം നടത്തി രാത്രി കാസർകോട് ഗസ്റ്റ് ഹൗസിൽ തങ്ങിയ അദ്ദേഹം ശനിയാഴ്ച രാവിലെ 7ന് കാസർകോട്ട് നിന്നും വന്ദേഭാരതിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. വോട്ടെണ്ണുന്നതിന് 48 മണിക്കൂർ ശേഷിക്കെ സതീശൻ തന്റെയും മുന്നണിയുടെയും വിജയം പ്രതീക്ഷിച്ചുകൊണ്ടാണ് ഇഷ്ട ദേവിയായ കൊല്ലൂർ മൂകാംബിക ദേവിയെ തൊഴുതു മടങ്ങിയത്. അടുത്ത നേതാക്കളോട് മാത്രമാണ് സന്ദർശന വിവരം അറിയിച്ചത്.
Source link

