LATEST

ലക്ഷ്യസ്ഥാനത്ത് കുതിച്ചെത്തും;ഇന്ത്യൻ പ്രതിരോധമേഖലയ്ക്ക് കരുത്തുകൂട്ടാൻ ഹൈ പവർ ലേസർ ആയുധം ദുർഗ എത്തുന്നു


ഇന്ത്യൻ പ്രതിരോധ മേഖലയുടെ ശക്തി പതിന്മടങ്ങാക്കാൻ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പുതിയ ലേസർ ആയുധങ്ങൾ വികസിപ്പിക്കുന്നു. ‘ദുർഗ-II’ (DURGA-II), ‘എകൈ-2 (എ)( Mk-II(A))’ എന്നീ ഡയറക്റ്റഡ് എനർജി വെപ്പൺ (DEW) സംവിധാനങ്ങളാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്നത്.ഡിആർഡിഒയുടെ സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് ആണ് ഈ സംവിധാനങ്ങൾ വികസിപ്പിച്ചത്. നിലവിൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഡയറക്ട് എനർജി ആയുധങ്ങളുടെ സാങ്കേതിക വിദ്യയുള്ളത്. ഈ പട്ടികയിലേക്കാണ് ഇന്ത്യയെത്തിയിരിക്കുന്നത്. ഡ്രോണുകളെ വെടിവെച്ചിടാൻ ഉപയോഗിക്കുന്ന മിസൈലുകൾക്ക് വലിയ ചെലവുണ്ട്. ഉദാഹരണത്തിന്, ഓരോ തവണ മിസൈൽ ഉപയോഗിക്കുമ്പോഴും ലക്ഷക്കണക്കിന് രൂപയാണ് ചെലവാകുന്നത്. എന്നാൽ ലേസർ ആയുധങ്ങൾ വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഇതിന്റെ പ്രവർത്തന ചെലവ് വളരെ കുറവായിരിക്കും.ലേസർ രശ്മികൾ പ്രകാശവേഗതയിൽ സഞ്ചരിക്കുന്നതിനാൽ മിസൈലുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തും. ലക്ഷ്യം നിശ്ചയിച്ചുകഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ ശത്രു ഡ്രോണുകളെയോ മിസൈലുകളെയോ തകർക്കാൻ ഇതിന് സാധിക്കും. ലേസർ ആയുധങ്ങൾ വളരെ കൃത്യതയോടെ പ്രയോഗിക്കാൻ സാധിക്കും. ഇത് ഡ്രോൺ കൂട്ടങ്ങളിലെ ഓരോ ഡ്രോണിനെയും പ്രത്യേകം ലക്ഷ്യംവച്ച് തകർക്കാൻ സഹായിക്കുന്നു.


Source link

Related Articles

Back to top button