ആർ.ടി.ഒ ജീവനക്കാരിയുടെ മരണംജോലി സമ്മർദ്ദമെന്ന് ഭർത്താവ്, പീഡനമെന്ന് പൊലീസ്

കാട്ടാക്കട: തമ്പാനൂർ ആർ.ടി ഓഫീസിലെ ജീവനക്കാരി നെയ്യാർ ഡാം റിസർവോയറിൽ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പരസ്‌പര വിരുദ്ധമായ വാദങ്ങളുമായി ഭർത്താവും പൊലീസും. നേമം ആർ.എസ് നിവാസിൽ സലീഷിന്റെ ഭാര്യ ശരണ്യയാണ് (32) മരിച്ചത്.എ.ഇ പരിശോധന നടത്തുന്നതിനിടെ ശരണ്യയുടെ ഫോണിലേക്ക് സലീഷിന്റെ കാൾ വരികയും ഭാര്യ ഡാമിൽ ചാടുമെന്ന് പറഞ്ഞതായി അറിയിക്കുകയും ചെയ്‌തു. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 11 മാസമായി തമ്പാനൂർ ആർ.ടി ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന ശരണ്യയ്ക്ക് അവിടെ കടുത്ത ജോലിഭാരം ഉണ്ടായിരുന്നതായി ഭർത്താവ് പറയുന്നു. എല്ലാ പേപ്പർ വർക്കുകളും ശരണ്യയെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് പതിവായിരുന്നു. സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയെങ്കിലും ഉന്നത ഉദ്യോഗസ്ഥർ നിരസിച്ചത് ശരണ്യയെ വിഷമത്തിലാക്കിയിരുന്നു.
Source link



