പാകിസ്ഥാന് ചൈന നൽകിയ മിസൈലുകളൊക്കെ ഇനി ഭസ്‌മം, 360 ഡിഗ്രി ഒരുപോലെ കാക്കുന്ന ആയുധം ഇന്ത്യ തയ്യാറാക്കുന്നു

അതിർത്തി കടന്നുള്ള ഭീകരവാദം നടത്തുന്ന പാകിസ്ഥാനും അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുന്ന ചൈനയ്‌ക്കും ഭീഷണിയായി ഇന്ത്യ പ്രതിരോധ രംഗത്ത് വലിയ മുന്നേറ്റമാണ് കഴിഞ്ഞകുറച്ചുനാളായി നടത്തുന്നത്. ഭാവിയെ മുന്നിൽ കണ്ടുള്ള പ്രതിരോധ തയ്യാറെടുപ്പുകളാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നത്. ഇതിനായി ഇപ്പോഴുള്ള സൈനിക ശക്തിയുടെ പോരായ്‌മ പരിഹരിക്കുകയും ശേഷി വർദ്ധിപ്പിക്കുകയുമാണ്. പ്രതിരോധ രംഗത്തെ സ്വയംപര്യാപ്‌തമാക്കാൻ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യ ഫ്യൂച്ചർ റെഡി കോംബാറ്റ് വെഹിക്കിളുകൾ (എഫ്ആർസിവി) തയ്യാറാക്കുകയാണ്. ‘പ്രോജക്‌ട് രണജിത്ത്’ എന്നാണ് ഈ പദ്ധതിക്ക് പേര്.സൈന്യത്തിൽ ഏറ്റവും പഴക്കമേറിയ സോവിയറ്റ് നിർമ്മിതമായ ടി-72 ടാങ്കുകൾ (അജയ ടാങ്കുകൾ) ഇന്ത്യ മാറ്റുകയാണ്. പകരം ഇന്ത്യൻ കവചിത സേന ഇതിന് പകരം കൊണ്ടുവരാൻ പോകുന്നവയാണ് പ്രോജക്‌ട് രണജിത്ത് പ്രകാരം തയ്യാറാക്കുന്ന ടാങ്കുകൾ നിർമ്മിക്കാൻ ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ്, മഹിന്ദ്ര ഡിഫൻസ് സിസ്റ്റംസ് എന്നീ നാല് സ്വകാര്യ കമ്പനികൾ രംഗത്തുണ്ട്. ഈ പദ്ധതിയുടെ പ്രോട്ടോ ടൈപ്പ് തയ്യാറാക്കാനുള്ള 70 ശതമാനം തുക കേന്ദ്ര സർക്കാർ ഫണ്ടാണ്. ബാക്കി 30 ശതമാനമാകും സ്വകാര്യ കമ്പനികൾ വഹിക്കുക. പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമല്ല ഇനിമുതൽ സ്വകാര്യ കമ്പനികളും പ്രതിരോധ രംഗത്തുണ്ടാകും എന്നർത്ഥം. ഇതിലൂടെ പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി സൈന്യത്തിലെ സ്വദേശി വൽക്കരണം ശക്തമാക്കാൻ സാധിക്കും.
Source link



