LATEST

തുറമുഖത്ത് ഇറക്കിയ 5000 കിലോ ചെമ്പ് കമ്പി കാണാതായി; 10 കൊല്ലത്തിന് ശേഷം കേസ്


കണ്ടെയ്നർ കപ്പലിൽ 2015 ഫെബ്രുവരി 9ന് കൊച്ചി തുറമുഖത്ത് എത്തിയ 17 ലക്ഷം രൂപയുടെ ചെമ്പുകമ്പികളാണ് കാണാതായത്. കരുനാഗപ്പള്ളി കേന്ദ്രമായ മെർച്ചന്റ് ട്രേഡിംഗ് സ്ഥാപനമായ ടാക്കിയോൺസാണ് ഹെൻസെൻ എന്ന ചൈനീസ് കമ്പനിയുമായി ചെമ്പുകമ്പി ഇറക്കുമതി കരാർ ഒപ്പിട്ടത്. വല്ലാർപാടത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഷിപ്പിംഗ്‌ലൈൻ കമ്പനിയെയാണ് ചെമ്പുകമ്പി കൊണ്ടുവരാൻ ചുമതലപ്പെടുത്തിയത്. കപ്പലിൽ തുറമുഖത്ത് ഇറക്കിയ കണ്ടെയ്നർ കസ്റ്റംസ് ഇൻസ്പെക്ഷന്റെ ഭാഗമായി പരിശോധിച്ചപ്പോഴാണ് കണ്ടെയ്‌നറിന്റെ സീൽ പൊട്ടിയെന്നും 5000 കിലോ ചെമ്പുകമ്പി കാണാനില്ലെന്നും ശ്രദ്ധയിൽപ്പെട്ടത്.അതിനിടെ, ചെമ്പുകമ്പി കാണാതായ വകയിൽ 15 ലക്ഷം രൂപ ടാക്കിയോൺസിന് ഷിപ്പിംഗ് ലൈൻ കമ്പനി നഷ്ടപരിഹാരം നൽകാൻ സിവിൽ കോടതി ഉത്തരവായിട്ടുമുണ്ട്.


Source link

Related Articles

Back to top button