LATEST

യുവാവും പെൺസുഹൃത്തും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ


മാള: വലിയപറമ്പ് മാവേലിക്കഴയിലെ വാടകവീട്ടിൽ യുവാവും പെൺസുഹൃത്തും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പകരപ്പിള്ളി മഠത്തിൽ മാരാത്ത് വീട്ടിൽ പരേതനായ പ്രേമൻ- വത്സ ദമ്പതികളുടെ മകൻ ശ്രീജിത്തും (30) വെണ്ണൂരിലെ ബേക്കറി ജീവനക്കാരി കുന്നത്തുപറമ്പിൽ ബാബുവിന്റെയും മോളിയുടെയും മകൾ മിൽനയുമാണ് (24) മരിച്ചത്. ശ്രീജിത്തിന്റെ ഭാര്യ അഞ്ജന (25) ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30ഓടെ വീട്ടിൽ പോയി ചിട്ടിക്കുറി പതിപ്പിച്ച് മടങ്ങിവരാമെന്ന് പറഞ്ഞാണ് മിൽന ബേക്കറിയിൽ നിന്നുപോയത്. ഏറെ നേരമായിട്ടും തിരികെയെത്താത്തതിനെത്തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


Source link

Back to top button