test del 5 copy of del 3
ആക്രിക്കടയിൽ വിറ്റ പുസ്തകത്തിൽ 6 പവൻ സ്വർണം; തിരച്ചിലിൽ 4 ഗ്രാം ഒഴികെ കണ്ടെത്തി

ചവറ (കൊല്ലം) ∙ കള്ളനെ പേടിച്ചു പാഠപുസ്തകത്തിൽ ‘ഭദ്രമായി’ ഒളിപ്പിച്ച 6 പവൻ സ്വർണാഭരണങ്ങൾ ആക്രിക്കടയിലെത്തി. സ്വർണം നഷ്ടമായതു വീട്ടുകാർ അറിഞ്ഞത് മൂന്നാം നാൾ. ഉടൻ ആക്രിക്കടയിലെത്തി തൊഴിലാളികൾക്കൊപ്പം നടത്തിയ തിരച്ചിലിൽ 4 ഗ്രാം ഒഴികെ ആഭരണങ്ങൾ കണ്ടെത്തി. തിരച്ചിലിനിടെ 2 ഇതരസംസ്ഥാനത്തൊഴിലാളികൾക്കു സൂര്യാതപമേൽക്കുകയും ചെയ്തു. തേവലക്കര പാലയ്ക്കൽ വടക്ക് മണ്ണാന്റെ വടക്കേതിൽ (കൈതപ്പുഴ) ഉമ്മർകുട്ടിയാണ് 21ന് വൈകിട്ട് കുന്നേൽ ജംക്ഷനിൽ എ.നിസാറിന്റെ എഎൻ ട്രേഡേഴ്സ് ആക്രിക്കടയിൽ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉൾപ്പെടെ പെട്ടി ഓട്ടോയിൽ എത്തിച്ചു വിറ്റത്.
Source link

