test del 5 copy of del 3
‘കൈക്കൂലിപ്പണം എലി തിന്നു’: പരാമർശം പൊലീസ് റിപ്പോർട്ടിൽ; ആശ്ചര്യം പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി ∙ കൈക്കൂലിക്കേസിൽ പിടിച്ചെടുത്ത 10,000 രൂപ എലി തിന്നുവെന്ന് പൊലീസ് റിപ്പോർട്ട്. പരാമർശത്തിൽ സുപ്രീം കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. അഴിമതിക്കേസിൽ പിടിയിലായ ബിഹാറിലെ വനിത ഉദ്യോഗസ്ഥയുടെ കേസിലാണ് ഈ പരാമർശം ഉണ്ടായിരുന്നത്.ഈ ഉത്തരവിലാണ് പണം എലി തിന്നതിനെക്കുറിച്ചു പരാമർശിച്ചത്. പണം ശരിയായി സൂക്ഷിച്ചില്ലെന്നതിനാൽ പ്രോസിക്യൂഷൻ കേസ് തെറ്റാണെന്നു പറയാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സാഹചര്യ തെളിവുകൾ അടിസ്ഥാനമാക്കിയാണ് ശിക്ഷിച്ചത്. വിഷയം അന്തിമവാദം കേൾക്കുമ്പോൾ വിശദമായി പരിശോധിക്കുമെന്നു നിരീക്ഷിച്ച സുപ്രീം കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു.
Source link


