LATEST

രണ്ട് കിലോമീറ്ററില്‍ ഒരെണ്ണം മതി; കേരളത്തില്‍ അടച്ച് പൂട്ടാന്‍ പോകുന്നത് നിരവധി


കൊച്ചി: രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പോസ്റ്റ് ഓഫീസ് മതിയെന്ന തീരുമാനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ അഞ്ച് പോസ്റ്റ് ഓഫീസുകള്‍ പൂട്ടുന്നു. എറണാകുളം ഡിവിഷനിലെ തൃപ്പൂണിത്തുറ ഫോര്‍ട്ട് സബ് ഓഫീസ്, പാലസ്, തെക്കുംഭാഗം ബ്രാഞ്ച് ഓഫീസുകള്‍, ആലുവ ഡിവിഷനിലെ ടൗണ്‍ ബസ് സ്റ്റാന്‍ഡ്, മീങ്കുന്നം ഓഫീസുകള്‍ എന്നിവയാണ് പൂട്ടുന്നത്.ജില്ലയിലെ 391 പോസ്റ്റോഫീസുകളില്‍ 50 എണ്ണം പൂട്ടാനാണ് നീക്കം. സേവനങ്ങളെ ബാധിക്കാത്തവിധം ഇതിനെതിരെ സമരം ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം. എറണാകുളം പബ്ലിക് ലൈബ്രറിക്കു സമീപം പ്രവര്‍ത്തിക്കുന്ന കോളേജ് പോസ്റ്റ് ഓഫീസ് പൂട്ടാനുള്ള നീക്കം ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നീട്ടിവച്ചു.


Source link

Related Articles

Back to top button