ഗൾഫിലെ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകൾ വീണ്ടും മാറ്റിവച്ചു, പുതിയ തീയതി പിന്നീട്

ന്യൂഡൽഹി: ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷകൾ വീണ്ടും മാറ്റിവച്ചു. മാർച്ച് 12 മുതൽ 16 വരെ നടത്താൻ നിശ്ചയിച്ചിരുന്ന 12ാം ക്ലാസ് പരീക്ഷയാണ് മാറ്റ് വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലകളിലെ 10,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവച്ചതായി മാർച്ച് 3ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു. ഈ മാസം അഞ്ച് , ആറ് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകൾക്കാണ് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സി.ബി.എസ്. ഇ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പരീക്ഷ വീണ്ടും മാറ്റിയത്.
Source link



