ആറ് പേര്, ക്യാപ്റ്റനാകാന്‍ അനുകൂല സമയം സഞ്ജുവിന്; മലയാളി താരത്തെ കാത്ത് ഐസിസിയുടെ മറ്റൊരു പുരസ്കാരവും

മുംബയ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി സഞ്ജു സാംസണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യത്തിന് അഭിമാന കിരീടവും സ്വന്തം നാട്ടുകാരന് താരവുമായപ്പോള്‍ മലയാളികള്‍ക്ക് അത് ഇരട്ടി സന്തോഷമായി മാറി. സഞ്ജുവിനെ മലയാളികള്‍ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ലോകകപ്പിന് ശേഷം ജന്മനാടായ തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോള്‍ താരത്തെ ആവേശത്തോടെ സ്വീകരിക്കാന്‍ കാത്തുനിന്നവരുടെ എണ്ണം.
ട്വന്റി 20 ടീമിന്റെ നായകന് സൂര്യകുമാര്‍ യാദവ് ലോകകപ്പിന് ശേഷം സ്ഥാനത്ത് തുടരാനുള്ള സാദ്ധ്യതകള്‍ വളരെ കുറവാണ്. നായകനെന്ന നിലയില്‍ ഒരു പരമ്പര പോലും തോറ്റില്ല എന്ന റെക്കോഡ് സ്വന്തം പേരിലാണെങ്കിലും പ്രായം 36ന് അടുത്തെത്തി നില്ക്കുന്ന സൂര്യയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമം ബിസിസിഐ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ ആയിരുന്ന സൂര്യയുടെ ബാറ്റിംഗ് ഫോമും പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമാണ്. 2028ല്‍ അടുത്ത ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കുമ്പോള്‍ പുതിയ നായകന് വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
അക്സര്‍ പട്ടേലിന്റെ കാര്യമെടുത്താല്‍ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടറാണ്. ഇന്ത്യയിലെ അനുകൂല സാഹചര്യങ്ങളില്‍ പോലും ചില മത്സരങ്ങളില്‍ പുറത്തിരുന്ന ഉപനായകനെ സെന രാജ്യങ്ങളില്‍ എല്ലാ മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുക പ്രായോഗികമല്ല. ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാകുന്ന താരങ്ങളാണ് എന്നതും ഏകദിന ലോകകപ്പിന് മുമ്പ് ഈ ഫോര്‍മാറ്റില്‍ മാത്രം ശ്രദ്ധിച്ച് ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിശ്രമം നല്കാന് സാദ്ധ്യതയുണ്ട് എന്നതും സഞ്ജുവിന് അനുകൂലമാണ്. സമാനമാണ് ജസ്പ്രീത് ബുംറയുടെ കാര്യവും.
Source link







