LATEST

എറണാകുളത്ത് കടുത്ത ചൂടിൽ ബൈക്കിന്റെ സീറ്റ് കത്തി, കോഴിക്കോട്ട് കനത്ത വേനൽമഴ


കൊച്ചി: വെയിലത്ത് പാർക്ക്ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കനത്തചൂടിൽ കത്തിനശിച്ചു. പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. സീറ്റിന്റെ അപ്ഹോൾസ്റ്ററി ഏറക്കുറെ മുഴുവനായും കത്തിനശിച്ച നിലയിലാണ്. ഉച്ചയോടെ സീറ്റിൽ തീ പടരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് തീയണച്ചത്. ബൈക്കിന്റെ മറ്റുഭാഗങ്ങളിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. സമീപത്ത് മറ്റ് നിരവധി ബൈക്കുകൾ പാർക്ക് ചെയ്തിരുന്നു. കരിമുകൾ സ്വദേശി അയ്യപ്പൻ എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ബൈക്കിനാണ് തീ പിടിച്ചത്. പാർക്കിംഗ് സ്ഥലത്ത് ബൈക്ക് നിറുത്തിയിട്ടശേഷം ഇയാൾ മറ്റൊരിത്തേക്ക് പാേയതായിരുന്നു. കടുത്ത ചൂടുമൂലം സീറ്റ് കത്തിയെന്നാണ് ഇപ്പോഴത്തെ നിഗമനം. തീപിടിക്കാനുള്ള കാരണം വ്യക്തമാകാൻ പൊലീസ് കൂടുതൽ പരിശോധന നടത്തുകയാണ്.


Source link

Back to top button